പരപ്പനങ്ങാടി കേയീ കുടുംബ സംഗമം

പരപ്പനങ്ങാടി കേയീ കുടുംബ സംഗമം കടലുണ്ടി മാംഗ്രോവ് റിസോർട്ടിൽ [ സി പി ഉമ്മർ കുട്ടി നഹ നഗർ ] നടന്നു. മന്ത്രി വി.അബ്ദുറഹിമാൻ സംഗമം ഉദ്ഘാടനം ചെയ്തു.

കുടുംബാംഗങ്ങൾ മഞ്ഞളാംകുഴി അലി എം എൽ എ കുടുംബ ഡയറക്ടറി പ്രകാശനവും, കുടുംബ കാരണവന്മാരെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് സംബന്ധിച്ചു. കേയീ കുടുംബ പ്രസിഡണ്ട് സി പി അയ്യൂബ് കെയി അധ്യക്ഷനായിരുന്നു. ജനറൽ സെക്കട്ടറി അബ്ദുള്ള നഹ സ്വാഗതം പറഞ്ഞു.

കുട്ടികളുടെ മത്സരങ്ങളും കലാപരിപാടികളും, അംഗങ്ങളുടെ ചിത്രരചന, ക്രാഫ്റ്റ് പ്രദർശനവും നടന്നു. ഗായിക രഹനയുടെ ഗാനമേള നടന്നു. പ്രോഗ്രാം കൺവീനർ അബൂബക്കർ നഹ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top