പരപ്പനങ്ങാടി: കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ താന്‍ തന്നെ മത്സരിച്ച് പരാജയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിന്റെ പേര് പുതുതായി നിര്‍മ്മിച്ച റോഡിനിട്ട് സി പി ഐ എം കൗണ്‍സിലര്‍.
പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലറായ ഷമീര്‍ മമ്മികക്കത്താണ് രാഷ്ട്രീയ അതിര്‍വരമ്പുകളെ മായ്ച്ചു കളഞ്ഞ് പണി പൂര്‍ത്തീകരിച്ച തന്റെ ഡിവിഷനിലെ റോഡിന് പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിറസാനിദ്ധ്യമായിരുന്ന കോണ്‍ഗ്രസ് നേതാവായ പരേതനായ പി.ഒ സലാമിന്റെ പേരിട്ടത്.
നഗരസഭയിലെ കരിങ്കല്ലത്താണി ഭാഗത്തെ ഡിവിഷന്‍ 15 ലെ കുറ്റിക്കാട് റോഡിന്റെ പണി പൂര്‍ത്തീകരിച്ച് ഞായറാഴ്ച്ചയാണ് ഉദ്ഘാടനം കഴിഞ്ഞത്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ ഷമീറിന്റെ എതിരാളികളില്‍ ഒരാളായിരുന്നു പി.ഒ സലാം.
ഷമീറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളടക്കം നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ഉദ്ഘാടന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ജനകീയമായി ഉത്സവ പ്രതീതിയിലായിരുന്നു ഈ റോഡിന്റെ ഉദ്ഘാടനം നടന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




