Section

malabari-logo-mobile

യുക്രൈനില്‍ നിന്ന് 242 വിദ്യാര്‍ഥികളം കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

HIGHLIGHTS : Another 242 students from Ukraine were repatriated to India

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷ ആശങ്ക നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് 242 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. ഡ്രീംലൈനര്‍ ബി-787 ത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥിസംഘം തിരിച്ചെത്തിയത്.

റഷ്യ-യുക്രൈന്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചത്. താത്ക്കാലികമായി യുക്രൈനില്‍ നിന്ന് തിരിച്ചുവരണമെന്നായിരുന്നു നിര്‍ദേശം.

sameeksha-malabarinews

സംഘര്‍ഷസാധ്യത രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 25, 27, മാര്‍ച്ച് 6 എന്നീ ദിവസങ്ങളിലാവും നാല് വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയി്ടുണ്ട്. ഫെബ്രുവരി 26 വരെ പ്രത്യേക സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!