താനൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അഞ്ചുടിയിലെ കുപ്പന്റെപുരയ്ക്കല്‍ ഇര്‍ഷാദിനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്.
2019 മാര്‍ച്ച് 4ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യബന്ധനത്തിനു പോകുന്ന ചെങ്കൊടി എന്ന വള്ളത്തിലെ തൊഴിലാളികളുടെ യോഗം കഴിഞ്ഞു വരുന്ന സമയത്ത് ഡിവൈഎഫ്‌ഐ തീരദേശ മേഖല സെക്രട്ടറിയായിരുന്ന കെ പി ഷംസു, വിളിച്ചാന്റെ പുരക്കല്‍ മുസ്തഫ, ഷഹദാദ് എന്നിവരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അഞ്ചുടി മുസ്ലിം ലീഗ് ഓഫീസിനു മുന്നില്‍ വച്ചാണ് ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഷംസുവിന്റെ ഇരു കൈകാലുകള്‍ക്കും വെട്ടേറ്റിരുന്നു.
വെളിച്ചാന്റെ പുരയ്ക്കല്‍ മുസ്തഫയുടെ കൈയ്യിനും കാലിനും ആണ് വെട്ടേറ്റത്. ശബ്ദം കേട്ടെത്തിയ ചീമ്പാളിന്റെ പുരയ്ക്കല്‍ ഷഹദാദിന്റെ കൈവെള്ളയിലാണ് വെട്ടേറ്റത്.




