Section

malabari-logo-mobile

കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകള്‍ കൂടി റദ്ദാക്കി

HIGHLIGHTS : Another 44 trains plying through Kerala have been canceled

ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ഇതോടെ 62 ട്രെയിനുകളാണ് രണ്ടാഴ്ചയില്‍ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് താല്‍ക്കാലിക റദ്ദാക്കല്‍.

പരശുറാം, മലബാര്‍, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന ട്രെയിനുകള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്.

sameeksha-malabarinews

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും നിര്‍ത്തിവെച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!