Section

malabari-logo-mobile

സ്വര്‍ണ്ണക്കടത്ത് കേസ്: ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായി

HIGHLIGHTS : Gold smuggling case: Janam TV executive editor Anil Nambiar appears before customs for questioning

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി വി എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് ജൂലൈ അഞ്ചിന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്‌നയും അനില്‍ നമ്പ്യാരുമായി രണ്ടുതവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളിയെ കുറിച്ച് സ്വപ്‌ന കസ്റ്റംസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിനായി അനില്‍ നമ്പ്യാരെ വിളിപ്പിച്ചത്.

sameeksha-malabarinews

അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്‌ന ഫോണില്‍ ബന്ധപ്പെട്ട മറ്റുചിലരെയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!