അങ്കമാലിയില്‍ ബസ്സ് ഓട്ടോയിലിടിച്ച് മൂന്ന് സ്ത്രീകളടക്കം നാലുപേര്‍ മരിച്ചു

കൊച്ചി : അങ്കമാലി നഗരത്തില്‍ സ്വകാര്യബസ് ഓട്ടോറിക്ഷയിലിടിച്ചട് ഓട്ടോയിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും മൂന്ന് സ്ത്രീക്കാരുമാണ് മരിച്ചത്. അങ്കമാലിക്കടുത്തുള്ളവര്‍ തന്നെയാണ് ഓട്ടോയിലുണ്ടായിരുന്നത്. പനങ്ങാട്ട് പറമ്പില്‍ ജോസഫ്. മേരിജോര്‍ജ്ജ്, മേരി മത്തായി, റോസി തോമസ് എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ബാങ്ക് ജംഗ്ഷനില്‍ വെച്ച് ഏഴരയോടെയാണ് അപകടമുണ്ടായത്. ബസ്റ്റാന്റില്‍ നിന്നും പെരുമ്പാവൂരിലേക്ക് പോകുന്ന എയഞ്ചല്‍ ബസ്സാണ് ഓട്ടോയിലിടിച്ചത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃഢ്‌സാക്ഷികള്‍ പറയന്നു. നാലുപേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

ബസ്സിന്റെ അടിയില്‍പെട്ട് ഓട്ടോറിക്ഷ ക്രെയിന്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്യ

Related Articles