പരപ്പനങ്ങാടി ടൗണ്‍ ഗവണ്‍മെന്റ് സ്‌കൂള്‍ പരിസരം വൃത്തിയാക്കി

പരപ്പനങ്ങാടി: ടൗണ്‍ ഗവണ്‍മെന്റ് സ്‌കൂള്‍ പരിസരം വൃത്തിയാക്കി.
വയനാട് ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷെഹല പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തിലാണ് സിപിഐഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കിയത്.

വരും ദിവസങ്ങളില്‍ മറ്റ് ഗവണ്‍മെന്റ് സ്‌കൂളുകളിലും ശുചീകരണ പ്രവൃത്തി നടത്തുമെന്ന് അവര്‍ പറഞ്ഞു.

ജയചന്ദ്രന്‍,മുഹമ്മദ് റാഫി,ജിത്തു വിജയ്,ഹര്‍ഷിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top