കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ചു

കുന്നമംഗലം: കിണറ്റില്‍ വീണ വയോധികയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. പിലാശേരി കൊടുമുഴിയില്‍ കിണറ്റില്‍ വീണ എഴുപതുകാരിയെയാണ് വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. 50 അടി താഴ്ചയും 20 അടിയോളം വെള്ളവുമുള്ള കിണറ്റിലിറങ്ങി ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ എ പി ജി തേഷ് ആണ് രക്ഷിച്ചത്.

അസി. സ്റ്റേഷന്‍ ഓഫീസര്‍ ഇ സി നന്ദകുമാറിന്റെ നേതൃത്വ ത്തില്‍ നടന്ന രക്ഷാപ്രവര്‍ ത്തനത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വി കെ നൗഷാദ്, ഫയര്‍ ആന്‍ ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെ പി ബാലന്‍, വി ജിതിന്‍, ജിതിന്‍ബാബു, ഡ്രൈവര്‍ മു ഹമ്മദ് ഷഹദ്, കെ അഷറ ഫ്, ഹോം ഗാര്‍ഡ് പി എം വി ജയന്‍ എന്നിവര്‍ പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top