കുടുംബ കോടതി പരിസരത്ത് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറം: ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം . മലപ്പുറം കുടുംബ കോടതി പരിസരത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് സംഭവം നടന്നത്.

മേലാറ്റൂര്‍ സ്വദേശി മന്‍സൂറാണ് ഭാര്യ റുബീനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി റുബീനയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത് കണ്ടതോടെ സമീപത്തുള്ളവര്‍ യുവതിയെ രക്ഷപ്പെടുത്തുകയും മന്‍സൂറിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹമോചന കേസിന്റെ നടപടികള്‍ക്കായാണ് ഇവര്‍കുടുംബകോടതിയില്‍ എത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top