ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പരപ്പനങ്ങാടിയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടന്നു

പരപ്പനങ്ങാടി : മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പരപ്പനങ്ങാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭരണപാടവത്തേയും സത്യസന്ധതയേയും, ജനങ്ങളോടുള്ള ഇടപെടലുകളെക്കുറിച്ചും വ്യത്യസ്ഥ രാഷ്ടീയ നേതാക്കള്‍ സംസാരിച്ചു.

യോഗത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കളായ വി.പി. ഖാദര്‍, എന്‍.പി. ഹംസക്കോയ, ഉമ്മര്‍ ഒട്ടുമ്മല്‍ , കെ.പി.ഷാജഹാന്‍ ബി.പി. ഹംസ്സക്കോയ, പുളിക്കലകത്ത് നിയാസ്, ജയദേവന്‍, എ ശ്രീജിത്ത്, ഗിരീഷ് തോട്ടത്തില്‍, പുനത്തില്‍ രവി, എം.സിദ്ദാര്‍ത്ഥന്‍, മലബാര്‍ ബാവ, ടി.പി.കുഞ്ഞാലന്‍കുട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top