Section

malabari-logo-mobile

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും, യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടും

HIGHLIGHTS : Amrita Express will be extended to Rameswaram, Yeswantpur - Kannur Express to Kozhikode

ന്യൂഡല്‍ഹി: മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ നല്‍കി സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി യോഗം. തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നതിനു പുറമെ യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാര്‍ശ നല്‍കി. റെയില്‍വേ ബോര്‍ഡ് അംഗീകരിക്കുന്നതോടെ ഇത് നടപ്പാകും.

നേരിട്ട് തീവണ്ടിയില്ലാത്തതിനാല്‍ കന്യാകുമാരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിയാലേ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് രാമേശ്വരത്തേക്ക് ട്രെയിന്‍ ലഭിച്ചിരുന്നുള്ളൂ.

sameeksha-malabarinews

വടക്കേ മലബാറില്‍നിന്ന് ബംഗളൂരുവിലേക്ക് കൂടുതല്‍ തീവണ്ടി വേണമെന്ന ആവശ്യത്തിന്റെ ഭാഗമായാണ് യശ്വന്ത്പുര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതെന്നും പാസഞ്ചര്‍ അമ്നിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!