പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി: നാളികേരത്തിന്റെ വില തകര്‍ച്ച തടയുക, നാളികേരത്തിന്റെ സംഭരണം നാഫെഡ് ഏറ്റെടുക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക, ആസ്യാന്‍ കരാര്‍ പുനഃ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകസംഘം തിരൂരങ്ങാടി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പതിനാറുങ്ങലില്‍ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ കര്‍ഷകസംഘം ജില്ലാ കമ്മിറ്റി മെമ്പര്‍ മത്തായി യോഹന്നാന്‍ ഉദ്ഘാടനം ചെയ്തു. പ്രഫസര്‍ പി മമ്മദ് അധ്യക്ഷതവഹിച്ചു.

കര്‍ഷകസംഘം ഏരിയ പ്രസിഡണ്ട് എം പി ഇസ്മായില്‍, അഡ്വ: സി ഇബാഹിം കുട്ടി, കെ ഉണ്ണി, ടി പി ബാലസുബ്രഹ്‌മണ്യന്‍, പറമ്പില്‍ അബ്ദുല്‍ മജീദ്, കെ എം അബ്ദുല്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top