അച്ഛനെയും മകനെയും പുറത്താക്കി; അപൂര്‍വ നേട്ടം സ്വന്തമാക്കി അശ്വിന്‍

റൂസോ : ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ താരം രവിചന്ദ്ര അശ്വിന്‍. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടാഗ്നരെയ്നെ പുറത്താക്കിയതോടെയാണ് അപൂര്‍വ റെക്കോര്‍ഡ് അശ്വിന്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ അച്ഛന്റേയും മകന്റെയും വിക്കറ്റുകള്‍ വീഴ്ത്തുകയെന്ന അപൂര്‍വതയാണ് അശ്വിന് കൈവന്നത്. ടാഗ്നരെയ്നെ പിതാവും മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരവുമായ ശിവ്നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റും നേരത്തെ അശ്വിന്‍ സ്വന്തമാക്കിയിരുന്നു.

ഇന്നത്തെ മത്സരത്തില്‍ കളിക്കാനിറങ്ങിയപ്പോള്‍ അച്ഛനും മകനുമെതിരെ കളിക്കാന്‍ ഭാഗ്യമുണ്ടായ താരമായി മാറി കോഹ്ലി. ശിവ്നരെയ്ന്‍ ചന്ദര്‍പോളിനെതിരെ നേരത്തെ കളിച്ചിട്ടുള്ള കോഹ്ലി ഇന്ന് അദ്ദേഹത്തിന്റെ മകന്‍ ടാഗ്നരെയ്നെതിരെ കളിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top