വയറു വേദനയായി ചികിത്സക്കെത്തിയ യുവതി ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു

തൃശൂര്‍: വയറു വേദനയായി ചികിത്സയ്‌ക്കെത്തിയ യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു. വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണാനായി ഭര്‍ത്താവുമൊത്ത് ആശുപത്രിയില്‍ എത്തിയ യുവതിയാണ് ഇന്നലെ രാവിലെ ശുചിമുറിയില്‍ പ്രസവിച്ചത്.

ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗര്‍ഭധാരണം ഉറപ്പാക്കാനായി യൂറിന്‍ പരിശോധനയ്ക്കായി യുവതി ടോയ്ലറ്റില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്.

വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങള്‍ നല്‍കി. ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top