പ്രവാസി ഫെഡറേഷന്‍ നന്നമ്പ്ര യൂണിറ്റ് രൂപീകരിച്ചു

തിരൂരങ്ങാടി മണ്ഡലം പ്രവാസി ഫെഡറേഷന്റെ നന്നമ്പ്ര യൂണിറ്റ് രൂപീകരിച്ചു. യോഗം പ്രവാസി പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അംഗം സകരിയ കേയി യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷന്‍ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി ടി മുസ്തഫ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി ഇബ്രാഹിം പല്ലാട്ട് (സെക്രട്ടറി), പി കെ വിജയന്‍ ( ജോയിന്റ് സെക്രട്ടറി), സിദ്ധീഖ് സി കെ (പ്രസിഡന്റ്), മജീദ് പൂനൂര്‍ (വൈസ് പ്രസിഡന്റ്) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top