യുവാവ് ഷോക്കേറ്റു മരിച്ചു

തിരൂരങ്ങാടി: പ്രാവിനെ പിടിക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂര്‍ മൂച്ചിക്കല്‍ സ്വദേശി കാരാടന്‍ മുസ്തഫയുടെ മകന്‍ സല്‍മാന്‍ ഫാരിസ് (18) ആണ് മരിച്ചത്.

പുകയൂര്‍ പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ വെച്ചാണ് സംഭവം. പുകയൂര്‍ അങ്ങാടിയിലെ പി കെ ഫ്രൂട്ട്‌സ്, ചിക്കന്‍ കടയിലെ ജീവനക്കാരനാണ് സല്‍മാന്‍ ഫാരിസ്. ഇതോടൊപ്പം കടയില്‍ പ്രാവിനെയും വളര്‍ത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തില്‍ കണ്ടപ്പോള്‍ അതിനെ പിടിക്കാന്‍ വേണ്ടി കയറിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈന്‍ കഴുത്തില്‍ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാന്‍സ്‌ഫോമറില്‍ നിന്ന് പോകുന്ന ലൈനാണ്. മഗ്രിബ് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നവരാണ് വീണത് കണ്ടത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് മൈമൂന. സഹോദരങ്ങള്‍: സഫ്വാന്‍, സഹീര്‍, സിനാന്‍ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കബറടക്കം നാളെ പാലപ്പെട്ടി പാറ കൊയപ്പ ചിനക്കല്‍ ജുമാ മസ്ജിദില്‍ .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top