Section

malabari-logo-mobile

കര്‍ഷകരുമായി അമിത് ഷാ നടത്തിയ ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രം

HIGHLIGHTS : ന്യൂഡല്‍ഹി : കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയുന്ന കര്‍ഷക സംഘടനകളുടെ നേതാക്കളുമായി അമിത് ഷാ നടത്തിയ ചര്‍ച്ച പരാജയം . കാര്...

ന്യൂഡല്‍ഹി : കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയുന്ന കര്‍ഷക സംഘടനകളുടെ നേതാക്കളുമായി അമിത് ഷാ നടത്തിയ ചര്‍ച്ച പരാജയം . കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം . കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം.

പ്രശ്നപരിഹാരത്തിന് ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി . എന്നാല്‍ നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് അറിയിച്ച കര്‍ഷകര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്.

sameeksha-malabarinews

അതേസമയം കര്‍ഷക സംഘടനകള്‍ ഇന്ന് ഉച്ചക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്യും . പ്രതിഷേധമറിയിക്കാന്‍ രാഹുല്‍ ഗാന്ധി, സീതാറാം യച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!