Section

malabari-logo-mobile

അംബാനിക്കുവേണ്ടി സുപ്രീം കോടതി ഉത്തരവ് തിരുത്തിയ 2 ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു

HIGHLIGHTS : ദില്ലി: വ്യവസായ പ്രമുഖൻ അനിൽ അംബാനിക്കുവേണ്ടി കോടതി രേഖ തിരുത്തി നൽകിയ രണ്ട് ഉദ്യോഗസ്ഥരെ ബുധനാഴ്ച രാത്രിയിൽ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ് പിരിച്ചുവിട...

ദില്ലി: വ്യവസായ പ്രമുഖൻ അനിൽ അംബാനിക്കുവേണ്ടി കോടതി രേഖ തിരുത്തി നൽകിയ രണ്ട് ഉദ്യോഗസ്ഥരെ ബുധനാഴ്ച രാത്രിയിൽ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ് പിരിച്ചുവിട്ടു.
സുപ്രീം കോടതിയിലെഅസിസ്റ്റൻറ് രജ് സ്ട്രാർമാരായ മാനവ് ശർമ്മ , തബൻ കുമാർ ചക്രവർത്തി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

റിലയൻസ് കമ്യൂണിക്കേഷൻസിനെതിരെ എറിക്സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യക്കേസിൽ അനിൽ അംബാനി കോടതിയിൽ നേരിട്ട് ഹാജരാവണമെന്ന് ജനുവരി 7 ന്  കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ്’ സുപ്രീം കോടതിയുടെ സൈറ്റിൽ അപ് ലോഡ് ചെയ്തപ്പോൾ നേരിട്ട് ഹാജരാകണമെന്ന ഭാഗം തിരുത്തി നേരിട്ട് ഹാജരാകേണ്ട എന്ന് രീതിയിൽ മാറ്റുകയായിരുന്നു.
ഇതേ തുടർന്നാണ് നടപടി.

sameeksha-malabarinews

അസാധാരണമായ സാഹചര്യങ്ങളിൽ അച്ചടക്ക നടപടിച്ചട്ടങ്ങൾ പാലിക്കാത സെക്ഷൻ 11 (13) പ്രകാരം ജീവനക്കാരെ പിരിച്ചു വിടാനുള്ള അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസിൻ്റെ നടപടി.
റിലയൻസ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ള 550 കോടി രൂപ ലഭിക്കാനായി നടത്തിയ നിയമ നടപടികളുടെ തുടർച്ചയായ കോടതിയലക്ഷ്യക്കേസിലാണ് അനിൽ അംബാനിയോട് ഹാജരാകാൻ കോടതി ആവിശ്യപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!