കൽപ്പറ്റയിൽ ടെക്സ്റ്റയിൽസിൽ വൻ തീപ്പിടുത്തം

കൽപ്പറ്റ: കൽപ്പറ്റയിലെ സിന്ദൂർ ടെക്സ്റ്റയിൽസിൽ വൻ തീപ്പിടുത്തം .ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് തീ പടർന്നുപിടിച്ചത്. കടക്കകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ കത്തി നശിച്ചു .അഞ്ചാം നിലയിലാണ് ആദ്യം തീ കണ്ടത് .

ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ പടർന്നു പിടിക്കുന്നത് പുറത്തു നിന്നു കണ്ടതോടെ മുഴുവൻ ആളുകളുയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. കടയടക്കുന്ന സമയമായതിനാൽ  ഷോപ്പിൽ ആളുകൾ കുറവായിരുന്നു.

ശക്തമായ കാറ്റ് അടിച്ചത് തീ ആളിപ്പടരാൻ കാരണമായി.
സുൽത്താൻ ബത്തേരി ,മാനന്തവാടി, കൽപ്പറ്റ എന്നിവടങ്ങളിൽ നിന്നായി ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തത്തെ തുടർന്ന് മണിക്കൂറുകളോളം നഗരത്തിനകത്തു കൂടി  വാഹന ഗതാഗതം നിയന്ത്രിച്ചു. ബൈപ്പാസ് വഴി വാഹനങ്ങൾ തിരിച്ചുവിടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top