ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തേഞ്ഞിപ്പലം: ബൈക്കില്‍ സഞ്ചരിക്കവെ ധരിച്ചിരുന്ന പര്‍ദ്ദ ചക്രത്തില്‍ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പെരുവള്ളൂര്‍ പറമ്പില്‍ പീടിക ചാത്രത്തൊടി സ്വദേശി മഠത്തില്‍ ലത്തീഫിന്റെ ഭാര്യ ആത്തിക്ക (51) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ മകനോടൊപ്പം ബൈക്കില്‍ പോകവേ കാടപ്പടിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ പത്തുമണിയോടെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ഇവരുടെ മകനും പരുക്കേറ്റിരുന്നു.

മക്കള്‍: ഫാത്തിമ, ഫരീദ, സുമയ്യ, ഷഫീഖ്, ആക്കു. മരുമക്കള്‍: ഇസ്മായില്‍ (കല്ലംപാറ), ബാദുഷ (സഊദി), ഷബീര്‍ (ഖത്തര്‍).

Share news
error: Content is protected !!
Scroll to Top