HIGHLIGHTS : Alumni give UPS to Tirurangadi Government Higher Secondary School
തിരൂരങ്ങാടി : തിരുരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് യു.പി.എസ് നൽകി പൂർവ്വ വിദ്യാർത്ഥികൾ. 2007-2008 10.എച്ച് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച മാഷും കുട്ട്യോളും “ഒരുമിച്ചിരിക്കാം ഒരിക്കൽ കൂടി” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായായിട്ടാണ് ഉപഹാരമായി സ്‌കൂളിലേക്ക് യു.പി.എസ് നൽകിയത്. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ കമ്പ്യൂട്ടർ ലാബും CCTV ക്യാമറകളും പ്രവർത്തിപ്പിക്കാൻ സഹായകരമാവുന്നതിനു വേണ്ടിയാണ് യുപിഎസ് നൽകിയത്.
സീനിയർ അസിസ്റ്റന്റ് എം എ റസിയ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു, സ്കൂൾ ഐ.ടി. കോ ഓഡിനേറ്റർ സമീറലി പിലാത്തോട്ടത്തിൽ, പി കെ സാജിന വിദ്യാർത്ഥി പ്രധിനിധികളായ എം കെ ജാബിർ, വി പി മുസമ്മിൽ, സാദിഖ് അലി ഒള്ളക്കൻ, മുഹമ്മദ് സാജിദ് ചെമ്മാട്, നഫീഫ് തിരൂരങ്ങാടി എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു