പരപ്പനങ്ങാടി: കേന്ദ്ര ഗവണ്‍മെന്റ് സഹകരണ വകുപ്പിന്റെ കീഴിലുള്ള ഭാരത ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പരപ്പനങ്ങാടി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനം സൊസൈറ്റിയുടെ ഡയറക്ടര്‍ വി.കെ സിബി നിര്‍വ്വഹിച്ചു. BLM ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍.പ്രേംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സോണല്‍ ഹെഡ് പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ സമീര്‍, ജയദേവന്‍, സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളായ സ്റ്റേറ്റ് അഡ്മിന്‍ നവീന്‍ നായര്‍, ബിസിനസ് ഹെഡ് പങ്കജവല്ലി, AGM നിതീഷ്, രതീഷ്, കവിത, സ്മിത, ഷംസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് BLM CSR ന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, അഭയം ചാരിറ്റബിള്‍ സൊസൈറ്റി, സേവാഭാരതി എന്നിവക്ക് വാട്ടര്‍ ബെഡ്ഡുകള്‍ നല്‍കി. ജിത്തുരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റിലേഷ് നന്ദി രേഖപ്പെടുത്തി.
2002ലെ മള്‍ട്ടി സ്റ്റേറ്റ് നിയമത്തിന് വിധേയമായി തമിഴ്‌നാട്,കേരളം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായി 2006ലാണ് ഭാരത് ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടു പതിറ്റാണ്ടിനടുത്ത പ്രവര്‍ത്തനംകൊണ്ട് പാര്‍പ്പിടം, ഭൂവികസനം, ഹോസ്പിറ്റാലിറ്റി, ജുവല്ലറി, സിവില്‍ സപ്ലൈസ്, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ബയോ ഗ്യാസ് തുടങ്ങി എല്ലാ മേഖലകളിലും ബി.എല്‍.എം ശക്തമായ സാന്നിദ്ധ്യമാണ്.
പത്തുലക്ഷത്തിലധികം അംഗങ്ങളും മൂന്ന് സംസ്ഥാനങ്ങളിലുമായി നിരവധി പദ്ധതികളുമായി മുന്നേറുന്ന ബി.എല്‍.എം ഹൗസിംഗ് സൊസൈറ്റിയുടെ 114-ാമത് ശാഖയാണ് പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മേനേജിംഗ് ഡയറക്റ്റര്‍: വി കെ സിബി ,സ്റ്റേറ്റ് അഡ്മിന്‍: നവിന്‍ എസ് നായര്‍, ഷംസുദ്ധീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




