Section

malabari-logo-mobile

സര്‍ക്കാറിന്റെ സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല

HIGHLIGHTS : തിരുവനന്തപുരം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍ പ...

തിരുവനന്തപുരം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് സൂചന.

മുല്ലപ്പള്ളി രാമചന്ദ്രന് പകരം കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതെസമയം സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും നേരത്തെ സംയുക്തമായി സത്യാഗ്രഹം നടത്തിയിരുന്നു. ഇതിനെ എത്തിര്‍ത്തും മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു.

sameeksha-malabarinews

സംയുക്ത സമരത്തെ എതിര്‍ത്ത് കെ മുരളീധരനും ബെന്നി ബെഹന്നാനും രംഗത്തു വന്നപ്പോള്‍ വിഡി സതീശന്‍ സംയുക്ത സമരത്തെ പിന്തുണച്ചിരുന്നു. ഇതോടെ യുഡിഎഫില്‍ മുല്ലപ്പള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതോടെ സംയുക്ത സമരത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു. ഇന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ മഹാറാലിയും പ്രതിഷേധ സംഗമവും നടത്തുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!