കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി

കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ എത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കിരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കണ്ണൂര്‍ സര്‍വകാലാശാലയിലേക്ക് വരുന്ന വഴിയാണ് ഗവര്‍ണറെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നിലപാട് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണറെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇതെതുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതെസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടനാനേതാക്കളോട് പോലീസ് മേധാവി അറിയിച്ചിരുന്നു. നിയമലംഘനം നടത്തിയാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് പോലീസ് നിലപാട്.

Share news
error: Content is protected !!
Scroll to Top