പരപ്പനങ്ങാടി പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം സര്‍വ്വ കക്ഷി പ്രതിനിധി സംഘം റവന്യു മന്ത്രി കെ രാജനുമായി ചര്‍ച്ച ചെയ്തു

പരപ്പനങ്ങാടി നഗരസഭയിലെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് വില്ലേജ് ഓഫീസ് പൊളിച്ച് മാറ്റാനുള്ള അനുമതിക്കായി തിരൂരങ്ങാടി മണ്ഡലം MLA KPA മജീദിന്റെ നേതൃത്വത്തില്‍
സര്‍വ്വ കക്ഷി സംഘം മന്ത്രി കെ രാജനുമായി ചര്‍ച്ച ചെയ്തു.
വില്ലേജ് ഓഫീസ് പൊളിക്കാനുള്ള അനുമതി എത്രയും വേഗത്തില്‍ നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ച നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഇതുമായി ബന്ധപ്പെട്ട് കൊണ്ട് സര്‍വ്വ കക്ഷി യോഗം വിളിച്ചിരുന്നു. അന്നത്തെ യോഗ തീരുമാന പ്രകാരമാണ് മന്ത്രി കെ രാജനെ കാണാന്‍ തീരുമാനിച്ചത്.

ചര്‍ച്ചയില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ്,
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, നിയാസ് പുളിക്കലകത്ത്, ടി കാര്‍ത്തികേയന്‍, പി ഒ നസീമ, അസീസ് കൂളത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗിരീഷ് തോട്ടത്തില്‍ , H ഹനീഫ, മനാഫ്, ബാബു, ശംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top