തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുക: എ.കെ.ടി.എ

വള്ളിക്കുന്ന്: തയ്യല്‍ തൊഴിലാളികളുടെ ആനൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍ അയ്യായിരം രൂപയായി കൂട്ടണമെന്നും ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

അരിയല്ലൂരില്‍ വെച്ച് നടന്ന സമ്മേളനം സംഘന ജില്ലാ സെക്രട്ടറി കെ പി സുന്ദരന്‍ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് പ്രാഭകരന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ദിലീപ് കുമാര്‍,കെ.പി രാജന്‍, ഉഷ ചേലത്ത്, ബിന എന്നിവര്‍ സംസാരിച്ചു.

Related Articles