തെങ്ങ് കടപുഴകി വീണു;ഒഴിവായത് വന്‍ ദുരന്തം

തേഞ്ഞിപ്പലം:തെങ്ങ് കടപുഴകി വീണു. കടക്കാട്ടുപാറ പറമ്പത് കാവിന് സമീപം മഞ്ഞറോടന്‍ അബ്ദുല്‍ അസീസിന്റെ വീട്ടു വളപ്പിലെ തെങ്ങാണ് ഇന്നലെ ഉച്ചയ്ക്ക് കടപുഴകി വീണത്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും വൈദ്യുതി തൂണിന് പൊട്ടലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സമീപ പരിസരത്തുള്ള ഒരൂ വീട്ടില്‍ വിവാഹ സല്‍ക്കാരം നടക്കുന്നതിനിടയിലാണ് സംഭവം. ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ അധികപേരും സംഭവ സ്ഥലത്ത് വാഹനങ്ങള്‍ നിറുത്തിയാണ് അങ്ങോട്ടു പോയിരുന്നത്. തെങ്ങ്് വീണത് മതിലിന് മീതെയായതിനാല്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചില്ല.ഈ സമയത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നു . പ്രദേശവാസികളുടെ സമയോചിത ഇടപെടല്‍ കാരണം ഉടന്‍ തന്നെ കെ.എസ്.ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

തെങ്ങിന്റെ അടിഭാഗത്തെ കേടുപാടുവന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെങ്ങ് മുറിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നു ഇതിനിടയിലാണ് തെങ്ങ് കടപുഴകി വീണത്.

Share news
error: Content is protected !!
Scroll to Top