
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂനിറ്റ് സമ്മേളനം വിലാസിനിയമ്മ നഗറില്‍ ഇസ്ലാഹിയ ഓഡിറ്റോറിയത്തില്‍
വെച്ച് നടന്നു. ടി. ഹരിദാസന്‍ പതാക ഉയര്‍ത്തി. ഇ. ജയ സ്വാഗതം പറഞ്ഞു.
പി.ഗണേശന്‍ അദ്ധ്യക്ഷനായി. ഉദ്ഘാടനം എ.രാമകൃഷണന്‍ ( ഏരിയ സെക്രട്ടറി – എകെടിഎ താനൂര്‍ ഏരിയ കമ്മിറ്റി), സി. തുളസീദാസന്‍ അനുശോചന പ്രമേയം & വരവ് ചിലവ് കണക്കും, ടി.ബാവ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഏരിയകമ്മിറ്റി പ്രസിഡണ്ട് -എ – നാരായണന്‍,ഏരിയ കമ്മിറ്റിയംഗം അബ്ദു സലാം നിറമരുതൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പുതിയ 13 അംഗ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡണ്ട് പി. ഗണേശന്‍, സെക്രട്ടറി – ടി. ബാവ, ട്രഷറര്‍ -സി. തുളസീദാസന്‍ എന്നിവരെ തിരഞ്ഞെടുത്തു.




