Section

malabari-logo-mobile

പി ടി തോമസിന് ആദരാജ്ഞലികൾ അർപ്പിച്ച് കേരളം

HIGHLIGHTS : Chief Minister, Transport Minister, Minister Veena George, Food Minister and Governor offer condolences on the death of PT Thomas.

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പർലിമെൻറേറിയനെയാണ് പി ടി തോമസിന്റെ  വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി ടി തോമസ് എംഎൽഎ യുടെ വിയോഗത്തിൽ അനുശോചിച്ചു പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്. വ്യക്തിപരമായ ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ് പോരാളി എക്കാലത്തും ശരിയുടെ പക്ഷം ആയിരുന്നു പിടി തോമസിന്റെത്. പരിസ്ഥിതി സ്ത്രീ സുരക്ഷാ വിഷയങ്ങളിൽ സത്യസന്ധമായ നിലപാടുകൾ പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു ശരിക്കും ഒരു പോരാളി , വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ല. പ്രണാമം അദ്ദേഹം പറഞ്ഞു.

  തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്റെ അകാല  നിര്യാണത്തിൽ മന്ത്രി ആന്റണി രാജു  അഗാധ ദുഃഖം രേഖപ്പെടുത്തി. വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എംപിയും എംഎൽഎയും എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു. ഇടപെടുന്ന എല്ലാവരോടും മാന്യമായി പെരുമാറുന്ന ഏറ്റെടുക്കുന്ന എല്ലാ കാര്യവും ഉത്തരവാദിത്വത്തോടുകൂടി ചെയ്യുന്ന ഒരു ഉത്തമ പൊതുപ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിൽ വിവിധ ചേരികളിലുള്ളവരോടും ആത്മാർത്ഥമായ സൗഹൃദം  കാത്തുസൂക്ഷിക്കുവാൻ  അദ്ദേഹത്തിനായി. പരിസ്ഥിതിയെ ആത്മാർത്ഥമായി സ്‌നേഹിച്ച അദ്ദേഹം സാംസ്‌കാരിക മണ്ഡലത്തിലും സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. പി.ടി. തോമസിന്റെ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകൾ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

sameeksha-malabarinews


പി.ടി തോമസ് എം.എൽ.എ യുടെ നിര്യാണത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അനുശോചിച്ചു.  മികച്ച പാർലമെന്റേറിയൻ, നിയമസഭ സാമാജികൻ, വാഗ്മി, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പി.ടി തോമസിന്റെ സംഭാവനകൾ കേരളീയ സമൂഹം എന്നും ഓർമ്മിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

തൃക്കാക്കര എം എൽ എ പി.ടി. തോമസിന്റെ നിര്യാണത്തിൽ ഗവർണർ അരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ‘ഊർജസ്വലതയും അർപ്പണബോധവുമുള്ള സാമാജികനായും പാർലമെന്റേറിയനായും വലിയ  ജനപ്രീതി നേടിയ വ്യക്തിയായിരുന്നു പി.ടി തോമസ്. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി അദ്ദേഹത്തിന്റെ  നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു.”, ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പൊതുപ്രവർത്തനരംഗത്ത് സത്യസന്ധതയും ആത്മാർത്ഥതയും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ് എംഎൽഎ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഒരിക്കലെങ്കിലും പിടി  പരിചയപ്പെട്ടിട്ടുള്ള അവർക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ് വിശ്വസിക്കുന്ന ആദർശത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ആളായിരുന്നു പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്മാർത്ഥതയും സംശയം തോന്നിയിട്ടില്ല മാതൃകാ പൊതുപ്രവർത്തകൻ ആയിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി കൂട്ടി ചേർത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!