ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ അഡ്വ സുല്‍ഫിക്കര്‍ അനുസ്മരണം നടത്തി

HIGHLIGHTS : All India Lawyers Union commemorates Advocate Zulfikar

പരപ്പനങ്ങാടി :കെ കെ ഓഡിറ്റോറിയത്തില്‍ വച്ച് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പരപ്പനങ്ങാടി യൂണിയന്റെ നേതൃത്വത്തില്‍ അഡ്വക്കേറ്റ് സുല്‍ഫിക്കര്‍ അനുസ്മരണം നടത്തി.

ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രമോദ്, ജില്ല സെക്രട്ടറി ടോം.കെ. തോമസ്, സീനിയര്‍ അഭിഭാഷകന്‍ കേശവന്‍ നായര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി പി ഹാരിഫ് ലോയസ് കോണ്‍ഗ്രസ് യൂണിറ്റ് സെക്രട്ടറി അഡ്വ.കെ ടി ബാലകൃഷ്ണന്‍,കേരള ലോയേഴ്‌സ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി അഡ്വ.കെ പി സൈതലവി, അഭിഭാഷക പരിഷത്ത് സ്റ്റേറ്റ് സെക്രട്ടറി അഡ്വ.കെ ബാബുരാജ്, ജെസ്റ്റിഷിയ സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ അഡ്വ.അനീഷ് എം സി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സെക്രട്ടറി അഡ്വ.ദിനേശ് പൂക്കയില്‍, ക്ലര്‍ക്ക് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി കെ രാജേന്ദ്രന്‍, തിരൂര്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.കെ പി അജയന്‍,പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വനജ വള്ളിയില്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ശിവദാസന്‍,മനോജ് മാഷ് ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം അഡ്വ.പി പി ബഷീര്‍, എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

സെക്രട്ടറി അഡ്വ.അജീഷ് എടപ്പേയില്‍ സ്വാഗതവും അദ്ധ്യക്ഷ – അഡ്വ.ഖമാറുന്നിസ അഡ്വ. മുഹമ്മദ് നവാസ്. എ നന്ദിയും പറഞ്ഞു. അനുശോചന പ്രമേയം അഡ്വ.സി. പി മുസ്തഫ അവതരിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!