ഐക്യപ്പെടാനുള്ള എല്ലാ മേഖലകളെയും ചേര്‍ത്തുപിടിക്കണം;മൈത്രീസംഗമം

പരപ്പനങ്ങാടി:പരസ്പരം അകറ്റാനുള്ള ആസൂത്രിതനീക്കങ്ങളെ തിരിച്ചറിഞ്ഞ് സ്‌നേഹവും ഐക്യവും നിലനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നിരന്തരമുണ്ടാവണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വേദവെളിച്ചം മൈത്രീസംഗമം സമാപിച്ചു.

ചെറിയപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി മസ്ജിദു സലാം പള്ളിയില്‍ സംഘടിപ്പിച്ച സംഗമം കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.സതീഷ് തോട്ടത്തില്‍,അഡ്വ.വിന്‍സന്റ്,ദാമോധരന്‍ നമ്പൂതിരി,ഇഒ ഫൈസല്‍,എ സുബ്രഹ്‌മണ്യന്‍,പദ്മകുമാര്‍,അരവിന്ദന്‍,ടി ഗിരീഷ്,ഇഒ നാസിര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top