പെരുന്നാൾ സ്പഷ്യൽ :
ഹംസ കടവത്ത്
പരപ്പനങ്ങാടി :മൂപ്പത്തിയഞ്ചു കൊല്ലം മക്കയിലെ വിശുദ്ധ ഹറമിൽ പെരുന്നാളുണ്ട കെ. വി.അബ്ദുൽ ഖാദറിന് നാട്ടിൽ പത്താമത്തെ പെരുന്നാൾ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രാഥമിക വിദ്യഭ്യാസം വെടിഞ് നന്നെ ചെറുപ്പത്തിൽ മദ്രാസിലേക്ക് വണ്ടി കയറി ബേക്കറി പണിയെടുത്തു കൊണ്ടിരിക്കെ പരപ്പനങ്ങാടി സ്വദേശി കുറ്റികാടൻ വീട്ടിൽ അബ്ദുൽ ഖാദിർ 1978 ലാണ് ഹജ്ജ് കപ്പലിൽ അറേബ്യൻ തീരത്തെത്തിയത്, ആദ്യ ഹജ്ജും ഉംറയും നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാതെ ജീവിത പച്ചപ്പ് നേടി മക്കയിലെ വിശുദ്ധ ഹറമിലിരുന്ന് കൈകളുയർത്തിയ അബ്ദുൽ ഖാദിർ എന്ന ബാപ്പുട്ടി ഹാജിയുടെ മുന്നിൽ സഊദി മുൻ സിപ്പാലിറ്റി ലേബർ വാതിൽ തുറന്നു. പിന്നീട് ഒളിവിലും തെളിവിലുമായി ജോലികൾ പലത് ചെയ്തു. തുടർന്ന് ഹറമിനടുത്തെ ബാബുൽ ഉംറക്കടുത്തെ അൽ അൻസാർ അതിഥി മന്ദിര കെട്ടിടത്തിൽ സഹായിയായി ജോലി, നാട്ടിൽ നിന്ന് വരുന്ന എല്ലാ വി. ഐ. പി. കൾക്കും ആതിഥേയത്വമേകാൻ മഹാ ഭാഗ്യം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, നാട്ടുകാരനായ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹ , എം.കെ. ഹാജി, ഇബ്റാഹീം സുലൈമാൻ സേട്, ഇ.അഹമ്മദ്,ഗൾഫ് മാധ്യമം എഡിറ്റർ വി. കെ. ഹംസ അബ്ബാസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, യശശരീരനായ പ്രഫ.കെ. എ.സിദ്ധീഖ് ഹസ്സൻ തുടങ്ങിയവരുടെ അതിഥി മര്യാദയുടെ ഊഷ്മള സൗഹാർദം ആസ്വാദിച്ച് ആതിഥേയനാവാൻ ഭാഗ്യം ലഭിച്ച തനിക് മക്ക സമ്മാനിച്ച ബന്ധങ്ങൾ . മറക്കാനാവത്തെതെന്ന് അബ്ദുൽ ഖാദിർ ഹാജി ഓർമ്മകൾ ചികയുന്നു. നീണ്ട മുപ്പത്തിയഞ്ച് വർഷം ഹറമിൽ ഇരു പെരുന്നാളുകളും ആഘോഷിച്ചത് ചരിത്രപരമാണ് , അത്യപൂർവം മലയാളികൾക്ക് മാത്രം ലഭിച്ച മഹാ നേട്ടം. പലപ്പോഴും രേഖകളില്ലാതെ ഹറമിന് ചാരെ ജോലി ചെയ്യുന്ന അബ്ദുൽ ഖാദിർ ഹാജിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ സഊദി പൊലീസുകാർ തന്നെ.
മൂന്നര പതിറ്റാണ്ടിന്റെ റമദാനും പെരുന്നാളും ഹറമിൽ ചെലവിട്ട ബാബുട്ടിക്ക ഇടക്ക് മദീന യിൽ പോയി മസ്ജിദു നബവിയും റൗദയും സന്ദർശിച്ച് വരും,
1979 ൽ ഹറമിനകത്ത് തീവ്രവാദികൾ ഇമാം മഹതിയുടെ വരവ് അവകാശപ്പെട്ട് ഹറം പിടിച്ചടക്കാൻ നടത്തിയ സായുധ നീക്കത്തിനും അമ്പതോളം സഊദികൾ വെടിയേറ്റ് മരിച്ച സംഭവത്തിനും അബ്ദുൽ ഖാദിർ ഹാജി നേർസാക്ഷിയാണ്. ആയുസിന്റെ നീളം കൊണ്ട് തലനാരിഴയാണ് അന്ന് രക്ഷപെട്ടത്. ഞെട്ടലോടെയാണ് ഇന്നും ബാപ്പുട്ടിക്ക ആ സംഭവം ഓർക്കുന്നത്.
അന്ന് കൊല്ലപ്പെട്ടവരുടെ സ്മാരകമായി പണിതീർത്ത ബുർജെ ശുഹദ യും അവരുടെ കുടുംബങ്ങൾക് വരുമാന മാർഗമായി സഊദി സർക്കാർ സ്ഥാപിച്ച ഖസ്റു ശുഹാദ യും , സമാരക വീചിയായി പണിതീർത്ത സാറെ ശുഹദ യും അബ്ദുൽ ഖാദിർ ഹാജി നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.
പെരുന്നാൾ, റമദാൻ, ഉംറ സീസണുകൾ കഴിഞ്ഞ ശേഷമെ നാട്ടിൽ പോയി വരാനാകൂ അതുകൊണ്ടു തന്നെ ജീവിത യവ്വനത്തിലെ എല്ലാ പെരുന്നാളുകളും മക്കയിൽ തന്നെ , മക്കളോടൊപ്പം പെരുന്നാളുണ്ണമെന്ന് മോഹിച്ച് 2013 ൽ മക്കയോട് സലാം പറഞ് മടങ്ങിയ അബ്ദുൽ ഖാദിർ ഹാജി മക്കളോടും കുടുംബത്തോടുമൊപ്പം പത്താംമത്തെ പെരുന്നാളുണ്ടു. .
മുപ്പത്തിയഞ്ച് കൊല്ലം പ്രവാസത്തിന്റെ ചൂടും ചൂരുമറിഞ ഇദ്ദേഹം നാട്ടിൽ ആറു സെന്റ് സ്ഥലവും ഒരു വീടും വീട്ടുവളപ്പിൽ ഉപജീവനം തേടുന്ന ഒരു പൊടി മില്ലും ഇതാണ് ജീവിത സമ്പാദ്യം, പൊടി മില്ലിനകത്ത് വിയർപ് പൊടിയുമ്പോഴും ഭാര്യയോടും മക്കളോടൊപ്പം പത്തു കൊല്ലമായി പെരുന്നാളുണ്ണാൻ കഴിയുന്നതിന്റെ ആഘോഷവും വിശുദ്ധ ഹറമിലെ മൂന്നര പതിറ്റാണ്ട് നീണ്ട പെരുന്നാൾ ഓർമ്മകളുടെ സൗഭാഗ്യവും മഹാ അനുഗ്രഹമായാണ് കെ. വി. അബ്ദുൽ ഖാദിർ ഹാജി കരുതുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




