എയര്‍പോര്‍ട്ട സ്വകാര്യവല്‍ക്കരണ അഴിമതി; ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് രാപ്പകല്‍സമരം

അദാനി എന്റര്‍പ്രൈസസിനുവേണ്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം നടപ്പിലാക്കിയ ഗൗരവമേറിയതും ബോധപൂര്‍വ്വമായതുമായ ചട്ടലംഘനങ്ങള്‍ക്കെതിരെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും ധര്‍ണ്ണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കാലിക്കറ്റ് എയര്‍പോര്‍ട്‌സ് സംയുക്ത സമര സമിതി ബുധനാഴ്ച 4.30ന് കാലിക്കറ്റ് എയര്‍പോര്‍ട്‌സ് നുഹ് മാന്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം എ.പി. അഹമ്മദ് നിര്‍വ്വഹിച്ചു.

പൊതു-സ്വകാര്യ സംരംഭക നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 6 പ്രധാന എയര്‍പോര്‍ട്ടുകള്‍ കേന്ദ്ര ഗവണ്‍മെന്റ് 50 വര്‍ഷത്തേക്ക് അദാനി എന്റര്‍പ്രൈസസിന് പാട്ടത്തിന് നല്‍കുന്നത്. ഇതിനെതിരെയാണ് രാപ്പകല്‍സമരം.

സമരക്കാര്‍ ഉന്നയിക്കുന്ന ചട്ടലംഘനങ്ങള്‍

1, എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനു മുമ്പ് വ്യക്തമായ പ്രൊജക്ട് റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി തയ്യാറാക്കേണ്ടാതാണ്. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി തയ്യാറാക്കിയ പ്രൊജക്ട്‌റിപ്പോര്‍ട്ട് അവ്യക്തവും അതില്‍ പ്രതിപാദിച്ചിരിക്കുന്ന സാമ്പത്തിക വിവരങ്ങള്‍ തെറ്റും അശാസ്ത്രീയവുമാണ് എന്ന് കേന്ദ്ര ധനകാര്യവകുപ്പും നീതി ആയോഗും കണ്ടെത്തിയിട്ടുണ്ട്.

2, എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പവകാശം നല്‍കുമ്പോള്‍ അതോറിറ്റിക്ക് ലഭിക്കേണ്ട മിനിമം പാട്ടക്കരാര്‍ എത്രയെന്ന് എഎഎ െനിജപ്പെടുത്തുകയോ അത് വ്യക്തമായി ടെണ്ടറില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടില്ല. അതിനാല്‍ നിലവില്‍ അദാനി നല്‍കാമെന്ന് പറയുന്ന പാട്ടത്തുക അതോറിറ്റിക്ക് ഇപ്പോള്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലാണെന്മന യാതൊരു പഠനവും ക്രേന്ദ്ര ഗവണ്‍മെന്റ് നടത്തിയിട്ടില്ല.

3, എയര്‍പോട്ടുകളില്‍ നിന്ന് പാട്ടത്തുകയായി ഒരു യാത്രികനു 115 മുതല്‍ 168 രൂപ വരെ മാത്രമേ അദാനി നല്‍കേണ്ടതുള്ളൂ. ഇത് മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ നിന്ന് അതോറിറ്റിക്ക് ലഭിക്കുന്ന പാട്ടത്തുകയെക്കാള്‍ വളരെ കുറവാണ്. ആയതിനാല്‍ അദാനി നല്‍കേണ്ട പാട്ടതുക പുതുക്കി നിശ്ചയിക്കണമെന്ന കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പാടെ അവഗണിച്ചു.

4, കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തിറക്കിയ പെതു-സ്വകാര്യ സംരംഭക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഏതൊരു സ്വകാര്യ സംരംഭകനും അതാത് മേഖലകളില്‍ മുന്‍ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. എന്നാല്‍ ഈ നിബന്ധന നിലവില്‍ എയര്‍പോര്‍ട്ടുകള്‍ ഒന്നും നടത്താത്ത അദാനിക്ക് വേണ്ടി ഒഴിവാക്കി.

5, വരുമാനം വിമാന യാത്രികര്‍ക്ക് അനുസ-തമായി നിശ്ചയിച്ചതിലൂടെ അദാനി മറ്റു വാണിജ്യ സംരംഭങ്ങളില്‍ നിന്ന സംരംഭിക്കുന്ന വരുമാനം അതോറിറ്റിക്ക് നല്‍കേണ്ടതില്ല. അതുമൂലം കോടികളുടെ വരുമാന നഷ്ടം കേന്ദ്ര ധനകാര്യ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപ്പിലാക്കിയില്ല.

6, എയര്‍പോര്‍ട് ആക്ട് പ്രകാരം അതോറിറ്റിക്ക് 30 വര്‍ഷം വരെയുള്ള പാട്ടക്കരാറില്‍ ഏര്‍പ്പെടാനാകൂ. എന്നാല്‍ അദാനിക്ക് എയര്‍പോര്‍ട്ടുകള്‍ 50 വര്‍ഷത്തേക്കാണ് നല്‍കിയിരിക്കുന്നത്. ഇത് എയര്‍പോര്‍ട്‌സ് ആക്ടിന്റെ നഗ്നലംഘനമാണ്.

7, സഹസ്രകോടി ആസ്തികളും പ്രമുഖ നഗരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന റിയല്‍ എസ്റ്റേറ്റും അനുബന്ധ ഏവിയേഷന്‍ ബിസിനസ്സും കൂടി സ്വകാര്യവത്കരിക്കാന്‍ രൂപപ്പെടുത്തിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് പഠിക്കുവാനും അനുമതി നല്‍കുവാനും പിപിപി സെല്‍ എടുത്തത് കേവലം 4 ദിവസം മാത്രം. ഇത് സ്വകാര്യവത്കരണത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയുന്നതാണ്.

Share news
error: Content is protected !!
Scroll to Top