Section

malabari-logo-mobile

ഇന്ത്യ – പാക് ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യയില്‍ നിന്ന് പരുത്തി ഇറക്കുമതിക്ക് പാകിസ്ഥാന്‍

HIGHLIGHTS : India-Pakistan relations improve; Pakistan to import cotton from India

ലാഹോര്‍: ഇന്ത്യ – പാക് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകളുമായി പാകിസ്ഥാന്റെ പുതിയ തീരുമാനം. ഇന്ത്യയില്‍ നിന്നും പരുത്തിയും നൂലും ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്റെ ഇക്കണോമിക് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാകിസ്ഥാനില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പ്രധാന കൗണ്‍സിലാണ് ഇക്കണോമിക് കോര്‍ഡിനേഷന്‍ കൗണ്‍സില്‍. പാകിസ്ഥാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ യോഗം വിളിച്ച് ചേര്‍ത്തതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വരുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപര ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള ഒരുഘട്ടമായി ഈ തീരുമാനം മാറുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

sameeksha-malabarinews

യോഗം പുരോഗമിക്കുകയാണെന്നും ഇന്ത്യയില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യം വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ നോക്കി കാണുന്നത്.

ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ തമ്മിലും അടുത്തിടെ നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. പാകിസ്ഥാന്റെ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് ആശംസകള്‍ നേര്‍ന്നിരുന്നു. അതേസമയം ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും പങ്കെടുത്തിരുന്നെങ്കിലും, ഇരുവരും ഉഭയകക്ഷി ചര്‍ച്ചകളൊന്നും നടത്തിയിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!