എയർ റൈഫിൾ പരിശീലന ക്യാമ്പ്

മലപ്പുറം:ജില്ലാ റൈഫിൾ അസോസിയേഷന്റെ സഹകരണത്തോടെ മഞ്ചേരി സ്‌പോർട്‌സ് പ്രമോഷൻ അക്കാദമിയുടെ റൈഫിൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ 10 വയസ്സ് മുതൽ  18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എയർ റൈഫിൾ പരിശീലന ക്യാമ്പ് നടത്തുന്നു.

മെയ് 13 മുതൽ 20 വരെ മഞ്ചേരി സ്‌പോർട്‌സ് പ്രമോഷൻ അക്കാദമിയിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ മെയ് പത്തിന് മുമ്പ് സെക്രട്ടറി, ജില്ലാ റൈഫിൾ അസോസിയേഷൻ, സ്‌പോർട്‌സ് പ്രമോഷൻ അക്കാദമി, ജി.ബി.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിന് മുൻവശം, മഞ്ചേരി -676121 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9895243626.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top