Section

malabari-logo-mobile

5 കിലോ ഗ്യാസിന്റെ റേഷന്‍കടകള്‍ വഴിയുള്ള വിപണനത്തിന് ഐ.ഒ.സിയുമായി കരാര്‍

HIGHLIGHTS : Agreement with IOC for marketing of 5 kg gas through ration shops

കെ.സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍. അനിലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി. സജിത്ത് ബാബുവും ഐ.ഒ.സി ചീഫ് ജനറല്‍ മാനേജര്‍ ആര്‍. രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്.

sameeksha-malabarinews

പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ.സ്റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ.സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!