Section

malabari-logo-mobile

തൊഴിലവസരങ്ങൾ; താനൂര്‍ മത്സ്യഫെഡ് ഔട്ട് ബോര്‍ഡ്  മോട്ടോര്‍ സര്‍വീസ് സെന്ററില്‍ ട്രെയിനി നിയമനം

HIGHLIGHTS : employment opportunities; Trainee Recruitment at Tanur Matsyafed Out Board Motor Service Centre

ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്ററില്‍ ട്രെയിനി നിയമനം
ജില്ലയിലെ താനൂര്‍ മത്സ്യഫെഡ് ഔട്ട് ബോര്‍ഡ്  മോട്ടോര്‍ സര്‍വീസ് സെന്ററില്‍ ട്രെയിനികളെ നിയമിക്കുന്നതിന് ആറ് മാസത്തേക്ക് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുളള യുവാക്കളെ ക്ഷണിക്കുന്നു. ഐടിഐ (ഫിറ്റര്‍/മെക്കാനിക്ക്) ആണ് യോഗ്യത. വിഎച്ച്എസ്‌സി അഭിലഷണീയം. പ്രതിമാസം 7500 രൂപയാണ് സ്റ്റൈപന്റ്. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നവംബര്‍ 16ന് രാവിലെ 11ന്  മത്സ്യഫെഡ് കെ.ജി.പടി, തിരൂരിലുളള ജില്ലാ  ഓഫീസില്‍ നേരിട്ടെത്തണം.
അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അറബിക് യു.പി.എസ്.ടി, എച്ച്.എസ്.ടി ഒഴിവുകളിലേക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  നവംബര്‍ എട്ടിന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ എത്തണം.

ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

sameeksha-malabarinews

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഒഴിവുള്ള ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. അനുബന്ധ ട്രേഡിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവർക്ക് നവംബർ 7ന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ചയ്ക്ക് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 0487-2333290.

ജിം ട്രെയിനർ ഇന്റർവ്യൂ 9ന്

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിലെ ജിമ്മിൽ ട്രെയിനറെ നിയമിക്കുന്നു. താൽക്കാലിക ഒഴിവിൽ നവംബർ 9ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന സ്പോർട്സ് കൌൺസിൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദവും ജിം ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. മുൻ കായികതാരങ്ങൾക്ക് മുൻഗണന. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ് കവിയരുത്.

ൻഫർമേഷൻ കം റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ (ശമ്പള സ്‌കെയിൽ 39300-83000) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്‌കെയിലിൽ ഒന്നാം ഗസറ്റഡ് തസ്തികയിൽ സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പ്രൊജക്ട് ഓഫീസർ ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രൊജക്ട് ഓഫീസർ (ശമ്പള സ്‌കെയിൽ 50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്‌കെയിലിൽ ഒന്നാം ഗസറ്റഡ് തസ്തികയിൽ സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ജൂനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് (ശമ്പള സ്‌കെയിൽ 43400-91200) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്‌കെയിലൂം തസ്തികയിലും സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

എക്സ് സർവീസുകാർക്ക് വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എക്സ് സർവീസുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 വയസ്സു കവിയരുത്. നവംബർ 9ന് രാവിലെ 11ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

ആർ.സി.സിയിൽ സീനിയർ റസിഡന്റ്

തിരുവനന്തപുരം കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. നവംബർ 18 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ്ജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താല്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ ആയിരിക്കണം. അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന നവംബർ 19 നോ അതിനു മുൻപോ കിട്ടത്തക്ക വിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലൈൻസ് (എം.സി.ഇ.എ) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ/തിയ്യ/ബിലാവ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ (ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ) എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ നവംബർ 7ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!