Section

malabari-logo-mobile

ചേലേമ്പ്രയില്‍ അഗതിരഹിതകേരളം പദ്ധതിയ്ക്ക് തുടക്കമായി;ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

HIGHLIGHTS : മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ അഗതിരഹിത കേരളം പദ്ധതിയ്ക്ക് ചേലേമ്പ്രയില്‍തുടക്കമായി. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. ചേലേ...

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ അഗതിരഹിത കേരളം പദ്ധതിയ്ക്ക് ചേലേമ്പ്രയില്‍തുടക്കമായി. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ അഗതിരഹിത കേരളം പദ്ധതിയിലുള്‍പ്പെട്ട
നിരാംലംബരായ 169 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഭക്ഷണകിറ്റ് വിതരണം ചെയ്തു.

2019-20 വര്‍ഷത്തേക്കായി 20,79,100 രൂപ വക യിരുത്തിയ
പദ്ധതിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷണകിറ്റ്
ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മിനി അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

വൈസ് പ്രസിഡന്റ് കെ.ജമീല. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ സി. അബ്ദുള്‍ അസീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്സണ്‍ കെ.എന്‍.ഉദയകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ശിവദാസന്‍, ചേലേമ്പ്ര സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ഷീജ.കെ.അഹമ്മദ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സുന്ദരി, വാര്‍ഡു മെമ്പര്‍മാരായ സുബ്രഹ്മണ്യന്‍, ഇഖ്ബാല്‍, അജിതകുമാരി എന്നിവര്‍
സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!