മാധ്യമ രംഗത്തെ വിശിഷ്ഠ സേവനത്തിന് അഫ്‌സല്‍ കെപുരത്തെ ആദരിച്ചു

താനൂര്‍: മാധ്യമ രംഗത്ത് ഇരുപത് വര്‍ഷത്തിലേറെയായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം തുടരുന്ന അഫ്‌സല്‍ കെ പുരത്തെ എസ് വൈ എസ് താനൂര്‍ സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റ് ആദരിച്ചു.

പത്ര ഏജന്റായി തുടങ്ങി പ്രദേശിക റിപ്പോര്‍ട്ടറായും തിരൂര്‍ ടി സി വി ന്യൂസ് എഡിറ്റര്‍, താനൂര്‍ പ്രസ്സ് റിപ്പോട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അദ്ദേഹം വിവിധ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയിട്ടുണ്ട്.

എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് ഡോ.എ പി അബ്ദുറഹിമാന്‍ സഖാഫി മീനടത്തൂര്‍ ഉദ്ഘാടനം ചെയ്തു. മീഡിയ സെക്രട്ടറി പി കെ ഷഫീഖ് റഹ്‌മാന്‍ അരീക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ് അംഗം മുഹമ്മദ് റാഫി ഒ കെ പാറ, താനാളൂര്‍ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുള്‍ അസീസ് മീനടത്തൂര്‍, സൈനുല്‍ ആബിദ് മൂലക്കല്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top