താനൂരില്‍ ലോറി രണ്ട് കാറുകളില്‍ ഇടിച്ച് അപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

താനൂര്‍: താനൂര്‍ മൂലക്കലില്‍ ലോറി രണ്ട് കാറുകളില്‍ ഇടിച്ച് അപകടം. ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് കുടുംബം സഞ്ചരിച്ച കാറുകളിലാണ് ലോറി ഇടിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പോവുകയായിരുന്ന രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു.

ലോറി ഡൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top