HIGHLIGHTS : After three-and-a-half decades of service in public schools, Geetha, a teacher, retires
പരപ്പനങ്ങാടി: പൊതു വിദ്യാലയങ്ങളിലെ നീണ്ട 36 വര്‍ഷത്തെ സേവനത്തിന് ശേഷം ആനപ്പടി ഗവ: എല്‍.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സി.ഗീത ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. യാത്രയയപ്പും സ്‌കൂള്‍ കലോല്‍സവവും നാളെ വിവിധ പരിപാടികളോടെ നടക്കും
ജി എം എല്‍ പി സ്‌കൂള്‍ വാഴയൂര്‍ , ജിഎല്‍പിഎസ് പുതുക്കാട്, ജിഎല്‍പിഎസ് കാരാട് , ജിഎച്ച്എസ് കൊട്ടപ്പുറം സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ച സി.ഗീത 2010 ജനുവരി മുതലാണ് പ്രൈമറിസ്‌കൂള്‍ ഹെഡ് ടീച്ചറായത്. തുടര്‍ന്ന് എ ആര്‍ നഗര്‍ ജി.യു.പി എസ് , വെന്നിയൂര്‍ ജി.യു.പി.എസ് , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജി എല്‍ പി സ്‌കൂളുകളിലെ സേവനത്തിനു ശേഷമാണ് ആനപ്പടി ഗവ: എല്‍പി സ്‌കൂള്‍ ഹെഡ് ടീച്ചറായി ചാര്‍ജെടുക്കുന്നത്.

1991-ല്‍ പി എസ് സി വഴി നിയമനം ലഭിച്ച സി.ഗീത 1987 മുതല്‍ എംപ്ലോയ്‌മെന്റ് നിയമനത്തിലൂടെയും പൊതു വിദ്യാലയത്തില്‍ സേവന നിരതയായിട്ടുണ്ട്. ഇപ്പോള്‍ മികവിന്റെ കേന്ദ്രമായ ആനപ്പടിയിലെ പൊതു വിദ്യാലയത്തിന്റെ നടത്തിപ്പിലും ഗീത ടീച്ചറുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. സ്കൂളിന്റെ 67-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ഗീതടീച്ചർക്ക് അദ്ധ്യാപക രക്ഷാകർതൃസമിതി സംഘടിപ്പിക്കുന്ന യാത്രയയപ്പു സമ്മേളനം നാളെ വൈകിട്ട് 3 മണിക്ക് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ ഉസ്മാൻ ഉൽഘാടനം ചെയ്യും.
ശേഷം ബിജേഷ് ചേളാരിയുടെ ഹാസ്യ വിരുന്നും ഉണ്ടാകും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു