HIGHLIGHTS : Goods auto overturned by crane, tragic end for auto garage owner
തിരൂരങ്ങാടി: ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി എത്തിച്ച ക്രയിന്‍ തട്ടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് ഓട്ടോ ഗ്യാരേജ് ഉടമക്ക് ദാരുണാന്ത്യം. വെന്നിയൂര്‍ പെരുമ്പുഴ മുന്നാലുക്കല്‍ കുഞ്ഞിമുഹമ്മദ് കുട്ടിയുടെ മകന്‍ സിദ്ധീഖ് (50 ) ആണ് മരിച്ചത്.
വര്‍ഷങ്ങളായി വെന്നിയൂര്‍ മില്ലുംപടിയില്‍ മേക്കാനിക്ക് മേഖലയില്‍ ജോലി ചെയ്തു വരികയാണ് സിദ്ദിഖ്. ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. വര്‍ക്ക്‌ഷോപ്പില്‍ നിന്നും ട്രയല്‍ ഓട്ടത്തിനായി എടുത്ത ഓട്ടോക്ക് പിറകില്‍ ക്രയിന്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: റൈഹാനത്ത്. മക്കള്‍: ലിസ്‌ന ജെബിന്‍, മിസ്‌ന ജെബിന്‍, ഷെസിന്‍, മെസ ജെബിന്‍, മരുമകന്‍ : സ്വാദിഖലി . പരപ്പനങ്ങാടി. തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ കബറടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു