HIGHLIGHTS : After 42 years, they gathered together in the school yard and made the Onam celebration unforgettable
കടലുണ്ടി: ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 1981 എസ്.എസ്. എല്‍.സി ബാച്ച് വിദ്യാര്‍ത്ഥികളാണ്
42 വര്‍ഷത്തിനു ശേഷം ഒത്തു ചേര്‍ന്ന് ഓണാഘോഷം അവിസ്മരണീയമാക്കിയത്.
പൂക്കളവും വിഭവ സമൃദ്ധമായ ഓണ സദ്യയും പ്രായം മറന്ന നൃത്തച്ചുവടുകളും ഒത്തു ചേരലിന് കൂടുതല്‍ ആവേശം പകര്‍ന്നു.


സ്‌ക്കൂള്‍ കാലത്തെ സംഗീതാധ്യാപിക നളിനി ടീച്ചര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ബാച്ച് പ്രസിഡണ്ട് നന്ദന്‍ കാക്കാത്തിരുത്തി അദ്ധ്യക്ഷത വഹിച്ചു.
പി.കെ. അബ്ദുള്‍ സലാം, സി. മനോഹരന്‍, ടി.വി. രാജേഷ്, ഇന്ദിര കെ നമ്പ്യാര്‍, ഗ്ലാഡിസ് ക്രിസില്‍ഡ, ടി.സി. മെഹറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു.
42 വര്‍ഷത്തിനു ശേഷം തന്റെ ശിഷ്യരെക്കണ്ട ടീച്ചറും ഏറെ വികാരാധീനയായി.
ടീച്ചറുടെ അനുഗ്രഹം വാങ്ങിയാണ് പഴയ വിദ്യാര്‍ത്ഥികള്‍ പാടാന്‍ വേദിയിലെത്തിയത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബാച്ച് അംഗം പ്രദീപ് ‘കുമാറിന്റെ ഭാര്യ ടി.കെ.ശൈലജയെ ചടങ്ങില്‍ ആദരിച്ചു.
സ്‌ക്കൂള്‍ കാലത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടിയവര്‍ തമ്മിലുള്ള മാറ്റുരക്കല്‍ കൂടിയായി ഓണാഘോഷ വേദി.
ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് വൈകുന്നേരം സമ്മാനപ്പൊതികളുമായി തിരിച്ചു പോകുമ്പോള്‍ പലരും വിതുമ്പുന്നതും വേറിട്ട കാഴ്ചയായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു