Section

malabari-logo-mobile

ഉയരങ്ങള്‍ കീഴടക്കി അഫ്രയും അമന്റയും

HIGHLIGHTS : താനൂര്‍: അതിരുകളില്ലാത്ത ആകാശം കീഴടക്കിയും, അക്കാദമിക്ക്‌ രംഗത്ത്‌ വന്‍ വിജയവും തീര്‍ത്ത്‌

tanur newsതാനൂര്‍: അതിരുകളില്ലാത്ത ആകാശം കീഴടക്കിയും, അക്കാദമിക്ക്‌ രംഗത്ത്‌ വന്‍ വിജയവും തീര്‍ത്ത്‌ തീരദേശഗ്രാമമായ താനൂരിലെ രണ്ട്‌ പെണ്‍കുട്ടികള്‍ മലപ്പുറത്തിന്‌ അഭിമാനമായി.

താനൂര്‍ പ്രിയ ടാക്കീസിനടുത്ത്‌ താമസക്കാരനായ സി.പി അബ്‌ദുള്ളയുടേയും റാബിയയുടേയും മകളായ അഫ്രയാണ്‌ വിമാനം പറത്തി ആകാശം കീഴടക്കിയത്‌ . പോണ്ടിച്ചേരിയിലെ ഓറിയന്റല്‍ ഫ്‌ളൈയിംഗ്‌ സ്‌കൂളില്‍ നിന്ന്‌ പൈലറ്റ്‌ സര്‍വീസ്‌ കോഴ്‌സ്‌ (സി.പി.എല്‍) പൂര്‍ത്തിയാക്കി. താനൂര്‍ എം.ഇ.എസ്‌ സ്‌കുള്‍, തിരൂര്‍ എം.ഇ.എസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയായ ശേഷമാണ്‌ 2012-ല്‍ വിമാനം പറത്തല്‍ പരിശീലനത്തിനത്തിലേര്‍പ്പെട്ടത്‌. 14 കുട്ടികളില്‍ 2 പേര്‍ മാത്രമാണ്‌ പെണ്‍കുട്ടികളായുണ്ടായിരുന്നത്‌. ഒറ്റ എഞ്ചിനുള്ള `സെസ്‌ന 152′ വിമാനത്തിലായിരുന്നു ആദ്യ അഞ്ച്‌ മണിക്കൂര്‍ പരിശീലനം. മൊത്തം 200 മണിക്കൂര്‍ ആഭ്യന്തര സര്‍വീസ്‌ നടത്തി.

sameeksha-malabarinews

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഫങ്‌ഷണല്‍ ഇംഗ്ലീഷില്‍ ഒന്നാം റാങ്ക്‌ നേടിയ ഖദീജ അമന്റയാണ്‌ മറ്റൊരു താരം. തൃശൂര്‍ വിമലാ കോളേജില്‍ നിന്നാണ്‌ ഖദീജ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയത്‌. ഇപ്പോള്‍ ഹൈദരാബാദ്‌ സെന്റട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എ മാസ്‌ കമ്മ്യൂണിക്കേഷന്‍ പഠിക്കുന്നു. മുന്‍പ്‌ ജില്ലാ സംസ്ഥാന യുവജനോത്സവങ്ങളില്‍ മോണോ ആക്‌ട്‌, ഇംഗ്ലീഷ്‌ പ്രസംഗം എന്നിവയില്‍ തുടര്‍ച്ചയായി വിജയം നേടി. സംസ്ഥാന വാര്‍ത്താ വായന മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. താനൂര്‍ ചിറക്കല്‍ ബാപ്പുഹാജി വില്ലയില്‍ തിരൂര്‍ ഡി.ഇ. ഓഫീസ്‌ ഉദ്യോഗസ്ഥനായ സി.പി. ഇബ്രാഹിമിന്റേയും ഷാഹിനയുടേയും മകളാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!