പുറത്താക്കുന്നതില്‍ പേടിയില്ല;ബാലകൃഷ്‌ണപിള്ള

Balakrishna_Pillai_801740fതിരു: യുഡിഎഫില്‍ നിന്ന്‌ പുറത്താക്കുമെന്ന്‌ തനിക്ക്‌ പേടിയില്ലെന്ന്‌ ആര്‍.ബാലകൃഷ്‌ണപിള്ള. തന്റെ മാര്‍ഗം കണ്ടെത്താന്‍ തനിക്കറിയാമെന്നും എന്ത്‌ വേണമെങ്കിലും യുഡിഎഫ്‌ ചെയ്യെട്ടേ എന്നും ബലകൃഷണപിള്ള പറഞ്ഞു.

അതെസമയം യുഡിഎഫില്‍ നിന്ന്‌ പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. പുറത്താക്കിയാല്‍ സന്തോഷമെന്നും പുറത്തുവരുന്ന താന്‍ അകത്തുള്ളതിനേക്കാള്‍ ശക്തനായിരിക്കുമെന്നും ബാലകൃഷ്‌ണ പിള്ള പറഞ്ഞു.

ബാര്‍ ഉടമ ബിജു രമേശുമായി ബാലകൃഷ്‌ണപിള്ള സംസാരിച്ചതിന്റെ ശബ്ദ രേഖ ഇന്നലെ പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ ബാലകൃഷ്‌ണ പിള്ളയ്‌ക്കെതിരെ യുഡിഎഫ്‌ നടപടിക്കൊരുങ്ങുകയാണെന്നാണ്‌ സൂചന.

Share news
error: Content is protected !!
Scroll to Top