Section

malabari-logo-mobile

പാകിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

HIGHLIGHTS : Afghanistan beat Pakistan by eight wickets

ലോകകപ്പില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ സമചിത്തതയോടെ പിന്തുടര്‍ന്ന് ലക്ഷ്യം കണ്ട് അഫ്ഗാന്‍ പട. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സണ് പാകിസ്ഥാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ വമ്പന്മാര്‍ക്കു മുന്നില്‍ പതറാതെ  49 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടി.

അഫ്ഗാനിസ്ഥാന്‍ താരങ്ങളുടെ അത്ഭുത പ്രകനടത്തിനാണ് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയം സാക്ഷിയായത്. ഈ ലോകകപ്പില്‍ ടീമിന്റെ രണ്ടാം അട്ടിമറി ജയവും. ലോകചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് ശേഷം ഇത്തവണ അഫ്ഗാന്റെ കയ്പറിഞ്ഞത് ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരാണ്.

sameeksha-malabarinews

ഇബ്രാഹി സദ്രാന്‍ (87), റഹ്‌മാനുള്ള ഗുര്‍ബാസ് (65), റഹ്‌മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്. ആത്മവിശ്വാസത്തില്‍ ബൗളിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ അഫ്ഗാന്‍ വെള്ളം കുടിപ്പിച്ചു. പാകിസ്ഥാന് ആദ്യ വിക്കറ്റ് ലഭിക്കുമ്പോള്‍ അഫ്ഗാന്റെ സ്‌കോര്‍ 130 ആയിരുന്നു.

ഓപ്പണര്‍മാരായ ഗുര്‍ബാസ് – സദ്രാന്‍ ഗംഭീര തുടക്കമാണ്  നല്‍കിയത്. ഷഹീന്‍ അഫ്രീദിയുടെ ഓവറില്‍ ആദ്യ ബോളില്‍ ഗുര്‍ബാസ് പുറത്തായി. 53 പന്തുകളില്‍ ഒമ്പത് ഫോറും ഒരു സിക്‌സും അടക്കമാണ് ഗുര്‍ബാസ് നേടിയത്. ഗുര്‍ബാസ് പുറത്തായപ്പോള്‍ റഹ്‌മത് ഷാ എത്തി . 87 റണ്‍സെടുത്ത് സദ്രന്‍ വീണപ്പോള്‍ നായകന്‍ ഹഷ്മത്തുള്ള ഷാഹിദി ഇറങ്ങി.

പാകിസ്ഥാന്‍ നിരയില്‍ 74 റണ്‍സെടുത്ത ബാബര്‍ അസമും 58 റണ്‍സെടുത്ത അബ്ദുള്ള ഷെഫീഖും മാത്രമാണ് തിളങ്ങിയത്. 40 റണ്‍സ് വീതമെടുത്ത ഷദബ് ഖാനും ഇഫ്തിഖാര്‍ അഹമ്മദും ടീം സ്‌കോര്‍ 282 റണ്‍സിലേക്ക് എത്തിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് അഫ്ഗാന്‍ ജയം നേടുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!