Section

malabari-logo-mobile

ഡോ. ടി എസ് ശ്യാംകുമാറിനെതിരെ സൈബര്‍ ആക്രമണം; പ്രതിഷേധം ഉയരണമെന്ന് പുരോഗമന കലാസാഹിത്യസംഘം

HIGHLIGHTS : Cyber attack against Dr TS Shyamkumar; The Progressive Art Literary Association wants to protest

തിരുവനന്തപുരം: അധ്യാപകനും, എഴുത്തുകാരനും സംസ്‌കൃതപണ്ഡിതനുമായ ഡോ. ടി എസ് ശ്യാംകുമാറിനെതിരെ ഒരുപറ്റം ബ്രാഹ്‌മണിസ്റ്റ് ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീഷണി ക്കെതിരെയും സൈബര്‍ ആക്രമണത്തേനെതിരെയും പ്രതിഷേധം ഉയരണമെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്‌ക്കാരത്തേയും ചരിത്രത്തേയും ദുര്‍വ്യാഖ്യാനം ചെയ്ത് രാജ്യത്ത് വിദ്വേഷവും വിഭജനവും അതുവഴി കലാപവും നടത്താനുള്ള ശ്രമം സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുകയാണ്. അവരുടെ കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ചാണ് ഈ നീക്കം. ജനാധിപത്യവും, മതേതരത്വവും , സഹിഷ്ണുതയില്‍ അധിഷ്ഠിതമായ സംസ്‌കാരവും , മനുഷ്യന്റെ സമാധാനജീവിതവും തങ്ങള്‍ക്ക് തടസ്സമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

sameeksha-malabarinews

ഈ സന്ദര്‍ഭത്തില്‍ ചരിത്രത്തേയും സംസ്‌കാരത്തേയും വസ്തുതാപരമായി അപഗ്രഥിച്ചുകൊണ്ട് ഡോ. ശ്യാംകുമാര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ മനുവാദി ബ്രാഹ്‌മണിസ്റ്റുകളെ പരിഭ്രമിപ്പിക്കുന്നു. മറുപടി പറയാന്‍ കെല്‍പില്ലാത്തതു കൊണ്ട് ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമാണ് അവരുടെ ശ്രമം. എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനു നേരെ ഉയര്‍ത്തിയ ഭീഷണികളും കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറി തകര്‍ത്ത സംഭവവും ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്.

ഭീഷണികളെ അവഗണിച്ചുകൊണ്ട് തന്റെ സ്വതന്ത്രവും പണ്ഡിതോചിതവുമായ നിലപാടുകളുമായി നിര്‍ഭയം മുന്നോട്ടു പോവുന്ന ഡോ. ശ്യാംകുമാറിനെ സംഘം അഭിവാദ്യം ചെയ്യുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ സാംസ്‌കാരികപ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!