ലോ അക്കാദമിയിലേക്ക് പ്രിന്‍സിപ്പലിനെ ക്ഷണിച്ച് പരസ്യം

തിരുവനന്തപരും: ലോ അക്കാദമി ലോ കോളേജിലേക്ക് പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ച് പത്രപരസ്യം. ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി 18.02.2017 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലോ അക്കാദമിയുടെ പുന്നന്‍ റോഡിലുള്ള ഓഫീസില്‍ എത്തിച്ചേരണം എന്നാണ് പരസ്യം നല്‍കിയിട്ടുള്ളത്.

അതെസമയം ഒഴിവ് താല്‍ക്കാലികമാണോ സ്ഥിരമാണോ എന്ന കാര്യം വ്യക്തമല്ല. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുകയാണ്.

Share news
error: Content is protected !!
Scroll to Top