ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായി. സമരക്കാരും വിദ്യഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പുതിയ പ്രിന്‍സിപ്പളിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

വിദ്യാർഥികൾ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്‍റ് അംഗീകരിച്ചത് സമരത്തിന്‍റെ വൻവിജയമാണെന്ന് സമര സമിതി അവകാശപ്പെട്ടു.  എല്ലാ യോഗ്യതയും ഉള്ള പുതിയ പ്രിൻസിപ്പൽ ലോ അക്കാദമിയിൽ സ്ഥാനമേൽക്കുമെന്ന്  മാനേജ്മെന്‍റ് രേഖാമൂലം ഉറപ്പു നൽകി. ഈ ഉറപ്പിന് വിരുദ്ധമായ തീരുമാനം വന്നാൽ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി ചർച്ചയിൽ വ്യക്തമാക്കി.

വിദ്യാർഥി സമരം ഒത്തുതീർന്നതിനെ സ്വാഗതം ചെയ്യുന്നതായി നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top